ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശം ദേശിയപാതയിലുള്ള കുഴികൾ അടച്ച് വെളളകെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി തഹസിൽദാറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സമിതി മുമ്പാകെ പരാതി നൽകി.
വരാൻ പോകുന്ന കാലവർഷത്തിന് മുമ്പായി വെള്ളക്കെട്ട് മൂലം യാത്രക്കാർക്കും പരിസരവാസികൾക്കും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.