
ഹരിപ്പാട്: ചൂളത്തെരുവ് ദ നാഷണൽ ഗ്രന്ഥശാല ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ആദരവ് സംഘടിപ്പിച്ചു .ഹരിപ്പാട് താലൂക്ക് ലൈബ്രറി സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം രാമചന്ദ്രൻ നായർ കുട്ടികൾക്ക് ക്യാഷ് അവാർഡും അനുമോദന സമ്മാനങ്ങളും നൽകി. റിട്ടയേഡ് സിബിഐ ഡി.വൈ.എസ് .പി എൻ.സുരേന്ദ്രൻ, ബേബി താഴ്ചയിലിനെ ആദരിച്ചു. സെക്രട്ടറി ഷൈനി പോൾ സ്വാഗതവും വായനശാലാ ജോയിന്റ് സെക്രട്ടറി സജീവ് നന്ദിയും പറഞ്ഞു.