
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതിയിൽ വളരെ നാളായി ചികിത്സയിൽ കഴിയുന്ന ബി.പി.എൽ വിഭാഗം രോഗികളെ വാർഡുകളിൽ എത്തി മസ്റ്ററിംഗ് നടത്തി. അബോധാവസ്ഥയിൽ കഴിയുന്ന രോഗികളുടെ കൈയ്യൊപ്പ് ശേഖരണവും കൈയൊപ്പ് പതിയാത്ത രോഗികളുടെ നേത്രങ്ങൾ സ്കാൻ ചെയ്തുമാണ് മസ്റ്ററിംഗ് നടത്തിയത്. അമ്പലപ്പുഴ താലൂക്ക് അസി.സപ്ലൈ ഓഫീസർ ആർ.രാജേഷ്, ജില്ലാ സപ്ലൈഓഫീസിലെ ഹെഡ് ക്ലാർക്ക് രതീഷ്,റേഷനിംഗ് ഇൻസ്‌പെക്ടർ ഫൗസിയ, ആശുപത്രി ഓഫീസ് സൂപ്രണ്ട് സി.എ .രാജു,ശാന്ത , റേഷൻ വ്യാപാരികളായ എൻ. ഷിജീർ. ബൈജു ,സോണി ചെമ്പകം. ബിന്ദു ശ്രീലത സാമൂഹ്യ പ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി തുടങ്ങിയവർ മസ്റ്ററിംഗിൽ പങ്കെടുത്തു.