walk

ആലപ്പുഴ: നഗരത്തിലെ പൊട്ടിത്തകർന്ന നടപ്പാത കാൽനടക്കാരുടെ ജീവന് ഭീഷണിയാകുന്നു. ബോട്ടുജെട്ടി - കെ.എസ്.ആർ.ടി.സി റോഡിൽ പഴയ പൊലീസ് ഔട്ട് പോസ്റ്റിന് എതിർവശത്തെ നടപ്പാതയാണ് നാളുകളായി തകർന്നുകിടക്കുന്നത്.

സ്ലാബ് പൊളിഞ്ഞ് കമ്പി തെളിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്. കുട്ടികൾ കുഴിയിൽ അകപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. സ്വകാര്യ ബസ് സ്റ്റോപ്പിനോട് ചേർന്ന ഭാഗത്താണ് സ്ലാബുകൾ തകർന്നു കിടക്കുന്നത്. രാത്രിയിൽ പലരും കുഴിയിൽ വീഴുന്ന സ്ഥിതിയുണ്ട്.

തട്ടിയാൽ റോഡിൽ പോകും

# കടകൾ അടച്ചുകഴിഞ്ഞാൽ പരിസരം ഇരുട്ടിലാകും. റോഡിലെ വളവുള്ള ഭാഗമായതിനാൽ കുഴി ശ്രദ്ധയിൽപ്പെടാതെയാണ് പലരും തട്ടി വീഴുന്നത്

# വീതി കുറഞ്ഞ പാതയായതിനാൽ, റോഡിലേക്കാണ് തട്ടി വീഴുന്നതെങ്കിൽ

വാഹനത്തിന്റെ അടിയിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്

# ഈ ഭാഗത്ത് തെക്ക് വശത്തേക്കും പടിഞ്ഞാറ് വശത്തേക്കുമുള്ള നടപ്പാതയിലും നിരവധി സ്ലാബുകൾ അപകടഭീഷണി ഉയർത്തുന്നുണ്ട്

ബസ് കയറാനായി ഓടിയപ്പോൾ കഴിഞ്ഞ ദിവസം സ്ലാബ് പൊട്ടിയ ഭാഗത്ത് തട്ടി സഹോദരി വീണു. വലിയ വാഹനങ്ങളൊന്നും വരാത്തതിനാൽ ജീവൻ രക്ഷപ്പെട്ടു

- സിനി രാധാകൃഷ്ണൻ, ആലപ്പുഴ