കുട്ടനാട് : വൈദ്യുതിവകുപ്പ് എടത്വ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കുന്നു. വൈദ്യുതി പോസ്റ്റുകൾ കടപുഴകിയും ലൈനുകൾ പൊട്ടിവീണുമുള്ള അപകടങ്ങൾ പ്രദേശത്ത് പതിവാണ്. പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകനായ എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) മരിച്ചത് കഴിഞ്ഞ ദിവസമാണ്. എടത്വ, തലവടി പഞ്ചായത്തുകളും വീയപുരം, മുട്ടാർ, ചെറുത, നിരണം പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും കൂടി ചേർന്നതാണ് എടത്വ സെക്ഷൻ. 12 മുതൽ13 വരെ വാർഡുകൾ ചേർന്നതാണ് ഓരോപഞ്ചായത്തും.
12 ലൈൻമാരുടെയെങ്കിലും സേവനം ആവശ്യമായ ഇവിടെയുള്ളത് 7പേർ മാത്രമാണ്.
ഇവരിൽ രണ്ടുപേരാണ് രാത്രി ഡ്യൂട്ടിക്കുള്ളത്. സബ് എൻജിനിയർമാരാണെങ്കിൽ 3 പേർ വേണ്ടിടത്ത് രണ്ടും.
അപകടം തുടർക്കഥ
1.ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകുന്നതും പോസ്റ്റുകൾ ഒടിഞ്ഞുവീഴുന്നതും
ലൈനുകൾ തകരാറിലാകുന്നതും ഇവിടെ നിത്യസംഭവമാണ്. ഇത്തരം സന്ദർഭങ്ങളിൽ
വേഗത്തിൽ സ്ഥലത്തെത്തി അപകടം ഒഴിവാക്കാൻ അംഗബലം തടസമാകുന്നുണ്ട്.
2. കുട്ടനാട്ടിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് പ്രകൃതി ദുരന്തങ്ങൾ ഏറെ അനുഭവപ്പെടുന്ന പ്രദേശം കൂടിയാണിത് എടത്വ. ജീവനക്കാരിൽ അധികവും മറ്റ് ജില്ലകളിൽ നിന്നുള്ളവരായതിനാൽ സ്ഥല പരിചയവും തടസമാണ്. പ്രത്യേകിച്ച് രാത്രികളിൽ
ലൈൻമാൻ
ആവശ്യമുള്ളത്:12
നിലവിൽ :7
സബ് എൻജിനിയർ
ആവശ്യമുള്ളത്:03
നിലവിൽ :02
നാട്ടുകാരുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാൻ ഒഴിവുള്ള തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തണം
- എടത്വ വികസന സമിതി