മുഹമ്മ: മുഹമ്മ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കള്ളന്മാരുടെ ശൗല്യം വർദ്ധിക്കുന്നു.
വ്യാഴാഴ്ച രാത്രിയിൽ മൂന്നിടത്താണ് മോഷണം നടന്നത്. കായിക്കര ക്ഷേത്രത്തിന് മുന്നിലെ ഷാജിയുടെ പലചരക്ക് കട കുത്തിത്തുറന്ന് പലവ്യഞ്ജനങ്ങളും പച്ചക്കറിയും പൈസയും മോഷ്ടിച്ചു.സംസ്കൃത സ്ക്കൂളിന് സമീപമുള്ള മാളിക വെളി രാജുവിന്റെ പലചരക്ക് കടയിലും മോഷണം നടന്നു. കൂടാതെ സ്കൂളിനു സമീപമുള്ള ആക്രിക്കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളും കളവ് പോയി.കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഇല്ലത്ത് പി.പരമേശ്വരന്റെ വീട്ടിലും വീട്ടുകാരില്ലാത്ത ദിവസം മോഷണം നടന്നത്.ഇതേതുടർന്ന് ജനങ്ങൾ ഭീതിയിലാണ്.