
ആലപ്പുഴ: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജില്ലാ ദുരന്തനിവാരണ അതോറിട്ടി, കില എന്നിവ സംയുക്തമായി ചമ്പക്കുളം പഞ്ചായത്തിലെ നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക് ഡ്രിൽ സംഘടിപ്പിച്ചു. ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകൾ, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പരിശീലനം. പൊലീസ്, ഫയർ ആൻഡ് സേഫ്ടി, കെ.എസ്.ആർ.ടി.സി, കെ.എസ്.ഡബ്ല്യു.ടി.ഡി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പുകൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു.