ചേർത്തല:ചേർത്തല ഉപജില്ലാ സ്‌കൂൾ കലോത്സവം കണിച്ചുകുളങ്ങര ദേവസ്വം വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. 4 വിഭാഗങ്ങളിലായി 16 ജനറൽ മത്സര ഇനങ്ങളും സംസ്കൃതോത്സവത്തിൽ 13 മത്സര ഇനങ്ങളും പൂർത്തിയായി. യു.പി,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലായി രചന മത്സരങ്ങളാണ് പൂർത്തിയായത്. 28 മുതൽ 30വരെയാണ് കണിച്ചുകുളങ്ങരയിലെ എട്ടു വേദികളിലായി മറ്റു മത്സരങ്ങൾ നടക്കുന്നത്.വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങര,ജി.എച്ച്.എസ്,പെരന്നേർമംഗലം ഗവ.എൽ.പി സ്‌കൂൾ,ഗുരുപൂജാ ഹാൾ എന്നിവിടങ്ങളിലായാണ് പ്രധാന വേദികൾ.
ഉപജില്ലയിലെ എൽ.പി മുതൽ ഹയർസെക്കൻഡറിവരെ 86 സ്‌കൂളുകളിൽ നിന്നായി 351 ഇനങ്ങളിലായി 6500 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.