seminar

മാന്നാർ : കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സെമിനാർ മാത്യൂസ് റമ്പാൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മായാ സൂസൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റി തോമസ് ചാക്കോ, സെക്രട്ടറി ജോജി ജോർജ്, പെരുന്നാൾ കൺവീനർ നിബിൻ നല്ലവീട്ടിൽ, മർത്തമറിയം സമാജം സെക്രട്ടറി ബീന മോൻസി, അനിത ഷിബു എന്നിവർ സംസാരിച്ചു.