photo-

ചാരുംമൂട്:മാവേലിക്കര ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ നവംബർ 1 വരെ നൂറനാട് പടനിലം എച്ച്.എസ്.എസിൽ നടക്കും. 111 സ്കൂളുകളിൽ നിന്നായി നാലായിരത്തിൽപ്പരം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. പടനിലം എച്ച്.എസ്. എസ്,പടനിലം എൽ.പി.എസ്, പടനിലം പരബ്രഹമക്ഷേത്രാങ്കണം എന്നിവിടങ്ങളിലായി 8 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് എ.ഇ.ഒ ഭാമിനി ദാസ് പറഞ്ഞു. എം.എസ്.അരുൺകുമാർ എം.എൽ.എ കലോത്സവം ഉദ്ഘാടനവും കൊടിക്കുന്നിൽ സുരേഷ് എം.പി സമാപന സമ്മേളനം ഉദ്ഘാടനവും നിർവ്വഹിക്കും. നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അദ്ധ്യക്ഷത വഹിക്കും. ചാരുംമൂട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കലോത്സവത്തിന്റെ ലോഗോ എ.ഇ.ഒ പ്രകാശനം ചെയ്തു. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയാവുന്നതായി സ്വാഗത സംഘം ജനറൽ കൺവീനർ എസ്.ചിത്ര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെ.റെജി,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.പി.സോണി കൺവീനർ കെ.രാജേഷ് കുമാർ എന്നിവർ പറഞ്ഞു.