മാവേലിക്കര: ഓണാട്ടുകര സാഹിതി സംഘടിപ്പിക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024ന് ഇന്ന് പുന്നമൂട് ജീവാരാമിൽ തുടങ്ങും. ഇന്ന് രാവിലെ 9.30 ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സാഹിതി പ്രസിഡന്റ് ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനാകും. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ ഭദ്രദീപം തെളിക്കും. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിംബാളെ, എൻ.എസ്.മാധവൻ എന്നിവർ പങ്കെടുക്കും. സംഗമത്തിന്റെ സുവനീർ ദാമോദർ മൗസോ സാഹിതി ജോയിന്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്ക് നൽകി പ്രകാശനം ചെയ്യും. 11.30ന് നോവൽ നവസഞ്ചാരം സർഗസംവാദം, 2ന് ഇന്ത്യൻ സാഹിത്യം, ബഹുസ്വരതയുടെ പ്രകാശനം സംവാദം. 3.30ന് കഥയും കാലവും സർഗസംവാദം എന്നിവ നടക്കും.

സാഹിത്യ സംഗമത്തിനു മുന്നോടിയായി നടന്ന വൈഖരി ദീപം തെളിക്കൽ സാഹിതി രക്ഷാധികാരി പ്രൊഫ.മാമൻ വർക്കി ഉദ്ഘാടനം ചെയ്‌തു. ഡോ.മധു ഇറവങ്കര അധ്യക്ഷനായി. സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ജോർജ് തഴക്കര, ജോയിന്റ് സെക്രട്ടറി ശശികുമാർ മാവേലിക്കര, ഡോ.എ.വി.ആനന്ദരാജ്, കെ.കുഞ്ഞുകുഞ്ഞ്, ആർട്ടിസ്‌റ്റ് മോഹനൻ വാസുദേവൻ, പോക്കാട്ട് രാമചന്ദ്രൻ, ബി.സോമശേഖരൻ ഉണ്ണിത്താൻ, റെജി പാറപ്പുറത്ത്, സന്തോഷ് ഇറവങ്കര എന്നിവർ സംസാരിച്ചു.