ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യ മഹോത്സവം ഇന്ന് നടക്കും. രാവിലെ 5 ന് ഗണപതി ഹവനം, ഉച്ചപൂജ, വൈകിട്ട് 3 ന് സർവ്വാലങ്കാര വിഭൂഷിതനായ നാഗരാജാവിന്റെ എഴുന്നള്ളത്ത്,6 ന് ചുറ്റുവിളക്ക്, 7 ന് സർപ്പബലി. 29 ന് രാവിലെ 11.30 ന് ക്ഷേത്ര നിലവറയിൽ നൂറുംപാലും, വൈകിട്ട് 6.30 ന് നിലവറയിൽ സർപ്പബലി. നവംബർ 3 ന് ഉച്ചയ്ക്ക് 12 ന് ആഗമ സർപ്പക്കാവിൽ നൂറുംപാലും നടക്കും.