photo

ചാരുംമൂട് : ചാരുംമൂട് റീഡേഴ്സ് ക്ലബ് ഗ്രന്ഥശാലയുടെ രണ്ടാമത് വാർഷികവും സാംസ്കാരിക സന്ധ്യയും നടന്നു. വാർഷികാഘോഷം ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. സാംസ്കാരിക സന്ധ്യ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. റീഡേഴ്സ് ക്ലബ് രക്ഷാധികാരി അഡ്വ.എസ്.സുധീർഖാൻ അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങ് സാഹിത്യകാരൻ കാരൂർ സോമൻ ഉദ്ഘാടനം ചെയ്തു. ഷാഫി മുഹമ്മദ് റാവുത്തർ മോഡറേറ്ററായിരുന്നു. പ്രതിഭകളായ വ്യക്തികൾക്ക് ആദരവും കലാമത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. നോവലിസ്റ്റ് ചാരുംമൂട് രാധാകൃഷ്ണൻ, പ്രസിഡന്റ് പി.സുജിത്ത് കുമാർ സെക്രട്ടറി ആർ.രാജേഷ്, ട്രഷറർ ഗിരീഷ് കുമാർ, അഡ്വ.സഫിയ സുധീർ, ഗോപാലൻ, സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.