മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പുന്നമൂട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബമേള മുൻ ആകാശവാണി സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.പി.സുനിൽകുമാർ അദ്ധ്യക്ഷനായി. പ്രൊഫ.ജി.ചന്ദ്രശേഖരൻ, കെ.പി വിദ്യാധരനുണ്ണിത്താൻ, കെ.പി.സുകുമാരൻ, പി.എസ്.ഗ്രേസി, പി.കെ പീതാംബരൻ, ജി.വേണുഗോപാൽ, കെ.ഉഷാകുമാരി, കെ.കെ രാധമ്മ, അഡ്വ.ബി.ടി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു. അഭിലാഷ്.എസ് സ്വാഗതവും പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.