മാവേലിക്കര: ഓൾ കേരള പാക്കേജ്ഡ് ഡ്രിംങ്കിംഗ് വാട്ടർ ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ജഗദീഷ് അദ്ധ്യക്ഷനായി. മാവേലിക്കര ഏരിയാ സെക്രട്ടറി അനിരുദ്ധൻ, ദേവരാജൻ, ജില്ലാ ട്രഷറർ സമിർ, ഹേമന്ത്, ജോജി ജോസഫ്, സുമിത്ത്, സുധിഷ്, ഷിയാസ് മൂവറ്റുപുഴ തുടങ്ങിയവർ സംസാരിച്ചു.