1

കുട്ടനാട് : കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് കവിത സാബു അദ്ധ്യക്ഷയായി. പ്രിൻസിപ്പാൾ ബി.ആർ. ബിന്ദു, സ്കൗട്ട് മാസ്റ്റർ ആശ ഗോപിനാഥ് എന്നിവർ സംസാരിച്ചു. എസ്. ബിനി സ്വാഗതവും ഗൈഡ്സ് ക്യാപ്റ്റൻ എസ് .കെ ജയ നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.