photo

ചേർത്തല : മുറി​ച്ചുകൊണ്ടി​രുന്ന മരം തെറി​ച്ച് തലയി​ൽ ഇടി​ച്ച് ലോറി​ ഡ്രൈവർ മരി​ച്ചു. ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു–50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ശാവേശേരി വിഷ്ണു ക്ഷേത്രത്തിന് സമീപം ആഞ്ഞി​ലി​ മരം മുറി​ക്കുന്നതി​നി​ടെയായി​രുന്നു അപകടം.

സമീപത്ത് മതിലിനോട് ചേർന്ന് നിൽക്കുകയായിരുന്ന ഹരികുമാർ മരം നിലംപതിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമി​ച്ചെങ്കി​ലും സാധി​ച്ചി​ല്ല. മരം തലയി​ൽ വീണ് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരം പെരുമ്പാവൂരി​ൽ എത്തിക്കുന്നതിനായി ലോറിയുമായി എത്തിയതായി​രുന്നു ഹരികുമാർ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ജോസ്ന. മകൻ:ശരൺ കൃഷ്ണ.