local

എടത്വ : എടത്വ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പാണ്ടങ്കരി ആമ്പക്കാട്ടുചിറ എ.കെ. ഉത്തമൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. കുട്ടനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്നു. എടത്വ 13ാം നമ്പർ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, സി.പി.എം തകഴി ഏരിയ കമ്മറ്റി അംഗം, എടത്വ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.എസ്‌.കെ.റ്റി.യു ജില്ലാ കമ്മറ്റി അംഗം, പട്ടിക ജാതി വികസന ബോർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1970 ലെ ഭൂസമരത്തിലടക്കം കുട്ടനാട്ടിൽ നടന്ന മിക്ക സമരങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ. തങ്കമണി ഉത്തമൻ . മക്കൾ: ജയശ്രീ, ജയൻ, ജയ്നി. മരുമക്കൾ: ഉദയൻ (കൈനകരി), കലാരഞ്ജിനി (മുട്ടാർ)), രതീഷ് (തിരുവനന്തപുരം). മൃതദേഹം ഇന്ന് രാവിലെ 8.45 ന് എടത്വ മഹാജൂബിലി ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ഒൻപതിന് എടത്വ ഗ്രാമപഞ്ചായത്ത് ഓഫീസ്, എടത്വ 13ാം നമ്പർ സർവീസ് സഹകരണ സംഘം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം 9.45 ന് വീട്ടിലെത്തിക്കും.