s

ആലപ്പുഴ: കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല ചാമ്പ്യൻഷിപ്പ് ഇന്ന് തത്തംപള്ളി കോ ഇൻ ചി അക്കാഡമി ഓഫ് മാർഷൽ ആർട്സിൽ നടക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കരാട്ടെ ദോ അസോസിയേഷൻറെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ നിന്ന് മുന്നൂറിൽപ്പരം മത്സരാർത്ഥികൾ പങ്കെടുക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകും. സി പി രാജേഷ്, ഷാജി ചെറിയാൻ, എസ് ആനന്ദരാജ്, നിഖിൽ വി.സെബാസ്റ്റ്യൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.