
അരൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എഴുപുന്ന യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേള ബാലസാഹിത്യകാരൻ ചന്തിരൂർ താഹ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി.മണി അദ്ധ്വക്ഷനായി. യൂണിറ്റ് പ്രസിദ്ധീകരിക്കുന്ന മേളപ്പതിപ്പിന്റെ പ്രകാശനം കെ.എസ്.എസ്.പി.യു പട്ടണക്കാട് ബ്ലോക്ക് സെക്രട്ടറി കെ.പ്രകാശൻ നിർവഹിച്ചു.എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എഴുപുന്ന പഞ്ചായത്തിലെ ആശാ വർക്കർമാരെയും ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.എ.സേവ്യർ,കൺവീനർ എൻ.ജെ.സെബാസ്റ്റ്യൻ, കെ.വി.സുഗതൻ,ഓമൽ സുന്ദരം എന്നിവർ സംസാരിച്ചു.