s

ആലപ്പുഴ : ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 126 താരങ്ങൾ പങ്കെടുക്കുന്ന ജൂഡോ ചാമ്പ്യൻഷിപ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലിജിശ്രീ സ്വാഗതം പറഞ്ഞു . വാർഡ് കൗൺസിലർ ശ്രീലേഖ ജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജൂഡോ വൈസ് പ്രസിഡന്റ് എസ്. പ്രകാശ് ,ആർ പ്രിയേഷ് കുമാർ, ഷാന്റി കെ. ജെ, ഷാജി തെനായി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാനു വി.എസ് നന്ദി പറഞ്ഞു