
ആലപ്പുഴ : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഷുക്കൂർ ആവശ്യപ്പെട്ടു. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സി.എ.ജയശീ, പി.ജി.പ്രകാശ്, യു.ഉന്മേഷ്, സജുമോൻ പത്രോസ്, ശ്രീകാന്ത്, കെ.ബിജു, അമ്പിളി, ശ്രീകല, എൻ.എസ് സന്തോഷ്, അഭയകുമാർ, തോമസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.