
കായംകുളം:പ്രമുഖ സഹകാരിയും പത്തിയൂർ ഫാർമേഴ്‌സ് ബാങ്ക് റിട്ട. മാനേജിംഗ് ഡയറക്ടറുമായ എരുവ പടിഞ്ഞാറ് മംഗലശ്ശേരിൽ ജി. മോഹനൻ പിള്ള (84) നിര്യാതനായി. കേരളത്തിലെ വിരമിച്ച സഹകരണ ജീവനക്കാരുടെ ഏക സംഘടനയായ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, ഇന്ത്യൻ കൗൺസിൽ ഒഫ് ഗാന്ധിയൻ സ്റ്റഡീസ് കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സഹകാരിക്കുള്ള സംസ്ഥാന സർക്കാരിന്റെ താലൂക്ക്, ജില്ലാ തല പുരസ്‌കാരങ്ങൾ, കുട്ടികൃഷ്ണൻ സ്മാരക സംസ്ഥാന സഹകാരി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3ന്.
ഭാര്യ :കെ.എസ്.വിജയലക്ഷ്മി.
മക്കൾ : ഡോ. എം. എസ്. ഹരികുമാർ ( കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം വകുപ്പ് മുൻ തലവൻ, കേരള സർവകലാശാല ) ,ബിന്ദു മംഗലശ്ശേരിൽ ( മാനേജർ, പത്തിയൂർ ഫാർമേഴ്‌സ് ബാങ്ക് ) ,എം. എസ്. ശ്രീകുമാർ ( യു. എസ്. എ ).
മരുമക്കൾ : ശ്രീദേവി ഹരി, പരേതനായ ലാൽകുമാർ, ശർമി പിള്ള ( യു. എസ്. എ ).