അമ്പലപ്പുഴ: അടിപ്പാത വിഷയത്തിൽ ജനകീയ സമരസമിതിയുടെ ഉപവാസ സമരനാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും എം.എൽ.എ യുടെ വീഴ്ച മറയ്ക്കാനും ആണെന്ന് ബി.ജെ.പി പുറക്കാട് ഏരിയ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പായൽകുളങ്ങരയിൽ അടിപ്പാത ആവശ്യമാണ് എന്നിരിക്കെ, ദേശീയപാത നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പോ, ശേഷമോ പുറക്കാട് പഞ്ചായത്തോ, എം.എൽ.എയോ, മുൻ എം.പിയോ അലൈൻമെന്റ് പരിശോധിച്ച് അടിപ്പാത നിർമ്മിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർചോദിച്ചു. എം.എൽ .എ നിർദ്ദേശം നൽകാതിരുന്നത് അദ്ദേഹത്തിന്റെ വീഴ്ചയാണെന്നും ജനകീയ സമിതി രൂപീകരിച്ചപ്പോൾ അമ്പലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി പ്രതിനിധികളെ ക്ഷണിക്കുകയോ, ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും അവർ പറഞ്ഞു.