ചേർത്തല: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ചേർത്തല ഏരിയാ കൺവൻഷൻ 29ന് നടക്കും. ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ രാവിലെ 9.45ന് നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കേന്ദ്രം നടപ്പാക്കുന്ന ആർക്കിടെക്ക് ബില്ലിനെതിരായ പ്രക്ഷോഭത്തിന് സമ്മേളനത്തിൽ തുടക്കംകുറിക്കുമെന്ന് ഏരിയാ പ്രസിഡന്റ് വിനോദ് കൃഷ്ണ,സെക്രട്ടറി എ.ഡി.ബെൻസ്ലി,ട്രഷറർ എ.വി.വിനീത,സസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ജയകുമാർ,എം.മായ,വി.ഡി.ജയകുമാർ,ഒ.ബി.അനിൽകുമാർ എന്നിവർ അറിയിച്ചു. സമ്മേളനത്തിൽ ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് വിനോദ് കൃഷ്ണ അദ്ധ്യക്ഷനാകും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യതിഥിയാകും.ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.
സംഘടനാ സമ്മേളനം ജില്ലാ സെക്രട്ടറി എം.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സമിതിയംഗം എ.സരേഷ് കുമാർ വിശിഷ്ടാതിഥിയാകും.എ.ഫൈസർ മുഖ്യ പ്രഭാഷണം നടത്തും. ജില്ല ട്രഷറർ ആർ.പ്രദീപ് സന്ദേശം നൽകും.