ചേർത്തല: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന് ചേർത്തല നഗരസഭ ടൗൺ ഹാളിൽ നടക്കുമെന്ന് സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി കെ.എച്ച്.മേരീദാസ്,ജനറൽ കൺവീനർ കെ.എസ്.ശ്രീകുമാർ,രക്ഷാധികാരി ഡി.സുരേഷ്,എൻ.എസ്. രാജേഷ് എന്നിവർ അറിയിച്ചു. രാവിലെ 9ന് സ്റ്റാൾ ഉദ്ഘാടനം സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി കെ.എച്ച്.മേരീദാസ് നിർവഹിക്കും.10 ന് പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ.ബെന്നി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർളി ഭാർഗവൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. സംഘടന സംസ്ഥാന സെക്രട്ടറി തോമസ് കെ.കുറിയാക്കോസ് സഹായവിതരണം നിർവഹിക്കും. 2.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. ബെന്നി അദ്ധ്യക്ഷത വഹിക്കും.