photo

ചേർത്തല: മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മയുടെ 49ാം ചരമവാർഷികത്തിന്റെ ഭാഗമായി വയലാർ ഫാൻസിന്റെ നേതൃത്വത്തിൽ സൗഹാർദ്ദ സന്ദേശയാത്ര നടത്തി. എസ്.എൽ.പുരം സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് രാഘവപറമ്പിലെ ചന്ദ്രകളഭത്തിലേക്ക് നടത്തിയ യാത്രയ്ക്ക് ജനറൽ സെക്രട്ടറി കരപ്പുറം രാജശേഖരൻ നേതൃത്വം നൽകി.
എസ്.എൽ.പുരത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന സമ്മേളനം ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു. ടോം ജോസഫ് ചമ്പക്കുളം അദ്ധ്യക്ഷത വഹിച്ചു.
ആർ.രവികുമാർ മുഖ്യാതിഥിയായി. അളപ്പൻതറ രവി സംസാരിച്ചു.
തുടർന്ന് നടന്ന സൗഹൃദ സന്ദേശയാത്രയെ വയലാർ രാഘവപറമ്പിൽ വയലാറിന്റെ കുടുംബാംഗങ്ങൾ ചേർന്നു സ്വീകരിച്ചു.
ചന്ദ്രകളഭത്തിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി മണ്ണഞ്ചേരി ബ്രാഞ്ച് പ്രിൻസിപ്പൽ ഡോ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു.

മാദ്ധ്യമപ്രവർത്തകൻ ടി.പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. വയലാർ ഫാൻസ് സാഹിത്യ അവാർഡ് സാഹിത്യകാരൻ ഹരികുമാർ കണിച്ചുകുളങ്ങരക്ക് വയലാർ ശരത്ചന്ദ്രവർമ്മയും വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടിയും ചേർന്ന് നൽകി. പൊതുപ്രവർത്തകൻ ഉദയകുമാറിനെ ഡോ. പ്രദീപ് ആദരിച്ചു. കരപ്പുറം രാജശേഖരൻ, ശരത്ചന്ദ്ര വർമ്മ, ഷാജി മഞ്ജരി ,സബീഷ് മണവേലി,ജോസഫ് മാരാരിക്കുളം എന്നിവർ സംസാരിച്ചു.