മുഹമ്മ: വടക്കനാര്യാട് നവജീവൻ സാംസ്ക്കാരിക വേദിയുടെ സുവർണ ജൂബിലി ആഘോഷം ഇന്ന് മുതൽ 31വരെ നടക്കും. ഫുട്ബാൾ, വടം വലി മത്സരങ്ങൾ, കുട്ടികളുടെയും വനിതകളുടെയും വിവിധ കലാ, കായിക മത്സരങ്ങൾ, വയലാർ സന്ധ്യ, കൈകൊട്ടിക്കളി മത്സരം, മെരിറ്റ് ഈവനിംഗ്, സുവർണ ദീപ കാഴ്ച, മ്യൂസിക്കൽ ഫ്യൂഷൻ ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും. ഇന്ന് രാവിലെ 9 ന് പുത്തൻചന്തക്ക് സമീപം ഇ.വി.ഗോപി നഗറിൽ പ്രസിഡന്റ് എം.പി.ജോയി പതാക ഉയർത്തും. 9.30 ന് വിളംബര ജാഥ. തുടർന്ന് കുട്ടികളുടെ കലാ, കായിക മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് നടക്കുന്ന ജില്ലാ തല വടംവലി മത്സരം മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ കെ.ആർ.ബിജു ഉദ്ഘാടനം ചെയ്യും.