
മാന്നാർ : സമസ്ത നാഷണൽ എഡ്യുക്കേഷണൽ കൗൺസിലിന്റെ (എസ്.എൻ.ഇ.സി) നേതൃത്വത്തിൽ മാന്നാർ നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക് കോളേജിൽ പേരന്റ് എംപവർമെന്റ് പ്രോഗ്രാം നടന്നു. കോളേജ് ചെയർമാൻ മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹംസ ഫൈസി സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ട്രെയിനർ സി.എം അഷ്‌റഫ് മൗലവി പൊന്നാനി ക്‌ളാസിനു നേതൃത്വം നൽകി. കോളേജ് എം.പി.ടി.എ ഭാരവാഹികളായ അബ്ദുള്ള ബാഖവി ഓച്ചിറ, ഹനീഫ ബാഖവി പാനൂർ, അഹമ്മദ് റഷാദി തിരുവനന്തപുരം, ഹാരിസ് സലിം വട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.