കുട്ടനാട്: ജനാധിപത്യ വിശ്വാസികളായ കുട്ടനാട്ടുകാർക്ക് വേണ്ടി നിയമസഭയിൽ ഒരു വാക്ക് പോലും ശബ്ദിക്കാത്ത, എം.എൽ.എ മാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്ന തോമസ് കെ. തോമസ് എം.എൽ.എ രാജിവച്ച് കുട്ടനാട്ടുകാരോട് ക്ഷമ ചോദിക്കണമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴെച്ചിറ എന്നിവർ ആവശ്യപ്പെട്ടു.