ആലപ്പുഴ : കെ.എസ്.ആർ.ടി.സിയിൽ റിട്ടയർ ചെയ്തവരുടെ പ്രതിവർഷ മസ്റ്റ്റിംഗ് ഇന്ന് ആരംഭിക്കും. പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ അഭിമുഖ്യത്തിൽ രണ്ട് ഹെൽപ്പ് ഡെസ്‌ക്കുകളിലായി 6 കൗണ്ടറുകൾ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് പ്രവർത്തിക്കുക. ആലപ്പുഴ ഡിപ്പോയിലെ ഹെൽപ്പ് ഡെസ്‌ക് കൗണ്ടർ രാവിലെ 9.30 ന് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വി.രാധാകൃഷ്ണൻ സംസാരിക്കും. വൈസ് പ്രസിഡന്റ് എ.ബഷീർ കുട്ടി അദ്ധ്യക്ഷത വഹിക്കും.കേന്ദ്രകമ്മിറ്റി അംഗം ജി.തങ്കമണി,എം.പി.പ്രസന്നൻ, കെ.ജെ.ആന്റണി,കെ.എം.സിദ്ധാർത്ഥൻ,എസ്.പ്രേംകുമാർ, ടി.സി.ശാന്തി ലാൽ, ഇ.എ.ഹക്കീം,എ.എസ്.പത്മകുമാരി എന്നിവർ സംസാരിക്കും.