tur

തുറവൂർ : തിരുമലഭാഗം ശംഭു ബാലസുബ്രഹ്മണ്യം മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശംഭു അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് വിവര സാങ്കേതികവിദ്യയുടെ പുത്തൻ അദ്ധ്യായമായ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ടൂൾസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സാമൂഹ്യ മാദ്ധ്യമങ്ങൾ എന്നിവയുടെ തൊഴിൽ,വ്യാവസായിക സാദ്ധ്യതകളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ശംഭുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന സെമിനാർ ഹെൽപേജ് ഇന്ത്യ കോ -ഓർഡിനേറ്റർ പി.ആതിര ഉദ്ഘാടനം ചെയ്തു.സി.കെ.സൈജു ക്ലാസ് നയിച്ചു. ശംഭു ട്രസ്റ്റ് സ്ഥാപകരായ പത്മജ ബാലസുബ്രഹ്മണ്യം, മാധവ ബാലസുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി.