
അമ്പലപ്പുഴ : ചെമ്മീൻ കയറ്റുമതി മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരമുണ്ടാക്കി പരമ്പാരാഗത മത്സ്യ തൊഴിലാളികൾക്ക് സഹായകരമായ നടപടികൾ കൈക്കൊള്ളണമെന്ന് സി.പി. എം നീർക്കുന്നം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റംഗം ജി .രാജമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി .ദിലീഷ് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വളഞ്ഞവഴി എസ്. എൻ കവലക്ക് സമീപം ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് കാരിക്കൽ അദ്ധ്യക്ഷനായി. കാക്കാഴം റയിൽവേ മേൽപ്പാലത്തിന് സമീപത്തു നിന്നും ചുവപ്പു സേനാപരേഡും ബഹുജന റാലിയും നടത്തി.