photo

ചേർത്തല: ചേർത്തല ജനമൈത്രി പൊലീസിന്റെയും,ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്‌കൂളുകൾക്ക് 1200 ലധികം നോട്ട് ബുക്കുകൾ വിതരണം ചെയ്തു. എ.എസ്.പി ഹരീഷ് ജയിൻ ഉദ്ഘാടനം ചെയ്തു. സമിതി അംഗം ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു. പാവപ്പെട്ട രോഗിക്ക് രക്തം ദാനം ചെയ്ത യുവർ കോളേജിലെ വിദ്യാർത്ഥിയെ എ.എസ്.പി ആദരിച്ചു. കെ.എ.തോമസ് സ്വാഗതം പറഞ്ഞു.എസ്.എച്ച്.ഒ അരുൺ.ജി.,ബി.ഫൈസൽ,ആശ മുകേഷ്,പുഷ്പകുമാർ,സി.പി.ഒ ജോസഫ് എന്നിവർ സംസാരിച്ചു.