ചേർത്തല:പുന്നപ്ര വയലാർ സമര സേനാനിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ സമരജീവിത കഥ പറയുന്ന 'ഒരു സമര നൂറ്റാണ്ടി 'ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ന് വയലാറിൽ ചേരുന്ന പുന്നപ്ര വയലാർ 78 ാ മത് വാർഷിക വാരാചരണ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്യും. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി വിപ്ലവ ഗായിക പി.കെ.മേദനിക്ക് നൽകിയാണ് പ്രകാശനം നിർവഹിക്കുന്നത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ.വി.സുധാകരൻ രചിച്ച ഗ്രന്ഥം ചിന്താ പബ്ളിഷേഴ്സാണ് പ്രസിദ്ധീകരിക്കുന്നത്.