മാവേലിക്കര: ചെട്ടികുളങ്ങര സേവാഭാരതിയുടെ നേത്യത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി നടത്തുന്ന അന്നയോജന പദ്ധതിയുടെ ഒന്നാം വാർഷികം തിരക്കഥാകൃത്തും സംവിധായകനുമായ ഡോ.പ്രവീൺ ഇറവൻകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി ചെട്ടികുളങ്ങര പ്രസിഡന്റ് സുനിത വേണു അദ്ധ്യക്ഷനായി. ജില്ലാ മീഡിയ കൺവീനർ ഗോപൻ ഗോകുലം, ജില്ലാ സെക്രട്ടറി എസ്സ്.സതീഷ്കുമാർ, യൂണിറ്റ് സെക്രട്ടറി ജി.ജയകൃഷ്ണൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാഹുൽ, അരുൺ, സിന്ധു രാജീവ്‌ എന്നിവർ പങ്കെടുത്തു.