dfg

മുഹമ്മ: പുന്നപ്ര -വയലാർ മാരാരിക്കുളം സമരത്തിന്റെ സ്മരണകളുണർത്തി എസ്.എൽ പുരത്ത് പ്രകടനവും സമ്മേളനവും നടന്നു. സി.പി.എം പി.ബി.അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ മുഖ്യ പ്രഭാഷണം നടത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽറോയ് അദ്ധ്യക്ഷനായി.ആർ.നാസർ, ജി.വേണുഗോപാൽ, പി.പി.ചിത്തരഞ്ജൻ, വി.ജി.മോഹനൻ, പ്രഭാമധു, പി.പ്രസാദ്, ടി.ടി.ജിസ്മോൻ,ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, ജി.കൃഷ്ണ പ്രസാദ്, എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു.