ആലപ്പുഴ : കുട്ടികൾക്ക് കിൻഡർ ജോയ്, പ്രണയികൾക്ക് ലവ് ഫയർ, ആകാശത്ത് പറന്ന് നടന്ന് വർണപ്രഭ വിതറുന്ന ഡ്രോൺ, ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന ബട്ടർഫ്ളൈ... ഇങ്ങനെ വിവിധ ഇനങ്ങളാണ് ദീപാവലി ആഘോഷം വർണാഭമാക്കാൻ
പടക്ക വിപണിയിലെത്തിയിട്ടുള്ളത്.
ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ളതും വർണപ്രഭ വിതറുന്നതുമാണ് ഇത്തവണത്തെ ദീപാവലി പടക്കങ്ങളുടെ പ്രത്യേകത.
‘ലൈലാ മജ്നു’, ‘കിസ് ഫയർ’ , സിംഹത്തിന്റെ കണ്ണുകളുടെ തിളക്കംപേറുന്ന 'ഗോൾഡൻ ലയൺ'. ഹെലികോപ്റ്ററിന് സമാനമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുന്ന 'ഹെലികോപ്റ്റർ'
വ്യത്യസ്ത നിറങ്ങൾ നൽകുന്ന 'ക്യൂട്ട്' ,ശീതള പാനീയ ടിന്നുകളുടെ ആകൃതിയും പുകയ്ക്ക് ശീതളപാനീയത്തിന്റെ ഗന്ധവുമുള്ള 'കൂൾഡ് ഡ്രിങ്ക് ' ഗോൾഡൻ ഡെക്ക്, കളർ ഫാന്റസി, സെവൻ ഷോട്സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ ട്രെന്റ് പടക്കങ്ങൾ .
വിഷു സീസണിലെ വില തന്നെ
കാർത്തികപ്പള്ളി, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ ജനവാസംകുറഞ്ഞ പ്രദേശങ്ങളിൽ പടക്കനിർമ്മാണ ശാലകൾ പ്രവർത്തിക്കുന്നുണ്ട്
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പടക്കത്തിനൊപ്പം തമിഴ്നാട്ടിലെ തെങ്കാശി, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും വൻതോതിൽ എത്തിയിട്ടുണ്ട്
വിഷു സീസണിലെ വിലയാണ് ഇപ്പോഴും. ഉത്സവ സീസണായതിനാൽ രണ്ട് മാസമായി കച്ചവടം മോശമല്ല. തിരക്ക് ഒഴിവാക്കാൻ നാൽപതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളും തയ്യാറാക്കിയിട്ടുണ്ട്
വില
പ്രത്യേക തരം ശബ്ദമുള്ള മൂന്ന് ഇനങ്ങൾ: 70 മുതൽ 500 വരെ
പൂക്കുറ്റി: 40 മുതൽ 60 വരെ
നിലച്ചക്രം: 5 മുതൽ 25വരെ
ദീപാവലി വിപണിയിൽ വലിയ പ്രതീക്ഷ ഇല്ല. സാധാരണ ഇനങ്ങളാണ് അധികവും ചെലവാകുന്നത്. ഇടയ്ക്ക് പെയ്യുന്ന മഴ ചതിക്കുമോ എന്ന ആശങ്കയുണ്ട്
- വേലായുധൻ ആൻഡ് സൺസ് , പടക്ക വ്യാപാരികൾ