
മാന്നാർ: മേളം കലാകാരൻമാർക്ക് ആധികാരികവും പ്രായോഗിവുമായ അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സോപാനം ഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആറുദിവസമായി നടന്നുവന്ന പഠനശിബിരം സമാപിച്ചു. മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ നടന്ന പഠന ശിബിരം സമാപനയോഗം മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ആർ.എൽ.വി ശ്യാം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാർ മുഖ്യപ്രഭാഷണം നടത്തി. മേള ശാസ്ത്ര പണ്ഡിതൻ ഇരിങ്ങപ്പുറം ബാബു ആശാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹരി കുട്ടംപേരൂർ, അനിൽദാസ്, ബിജു കുറുപ്പുംപടി എന്നിവർ സംസാരിച്ചു. .