vayojana-samgamam

മാന്നാർ : കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്നേഹാദരവ് - വയോജന സംഗമം നടത്തി. ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ.ടി.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാക്കോ, ജോജി ജോർജ്, മാത്യു ജി മനോജ്‌, നിബിൻ നല്ലവീട്ടിൽ, എ.എം ഉമ്മൻ, ബിജു കെ.കെ, ബീന മോൻസി, ഡിലൻ ഡി.തോമസ്, ആൻ മരിയ സുമോജ്, ഏഞ്ചൽ സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 7ന് പെരുന്നാൾ കൺവെൻഷൻ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ ഉദ്ഘാടനം നിർവഹിക്കും.