photo

ചേർത്തല: വയലാർ രാമവർമ്മയുടെ 49ാം ചരമവാർഷിക ദിനത്തിൽ പ്രിയകവിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കാൻ വയലാർ രാഘവപറമ്പിലെ ചന്ദ്രകളഭത്തിൽ ആയിരങ്ങളെത്തി. പുരോഗമനകലാസാഹിത്യ സംഘം,ഇപ്റ്റ,യുവകലാസാഹിതി എന്നിവ ചേർന്നാണ് വയലാറിന്റെ കുടുംബത്തിന്റെ സഹകരണത്തിൽ അനുസ്മരണമൊരുക്കിയത്. വയലാറിന്റെ കുടുംബാംഗങ്ങളും പിന്നാലെ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് വയലാർ രാഘവപറമ്പിൽ നടന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരി ഡോ.എസ്.ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു.

ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി.