shahul

ആലപ്പുഴ: ജില്ലാ ത്രോബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ഷാഹുൽ.ജെ .പുതിയ പറമ്പിൽ, സെക്രട്ടറിയായി ഗോപീകൃഷ്ണൻ ഏവൂർ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തനൂജ നുജും, സെക്രട്ടറി ഇ. കോയ, ടെക്നിക്കൽ ഡയറക്ടർ എസ്. നജുമുദീൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.കെ.ജയകുമാർ, അഡ്വ.ശ്രീജിത്ത് പത്തിയൂർ എന്നിവർ പങ്കെടുത്തു. ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നവംബർ ആദ്യവാരം ആലപ്പുഴയിൽ നടത്താൻ തീരുമാനിച്ചു.