അമ്പലപ്പുഴ: പുന്നപ്ര പഴയനടക്കാവ് റോഡ് കുറവന്തോട് കിഴക്ക് ഭാഗത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഭരിക്കുന്നവർ തന്നെ കൈയേറ്റത്തിന് നേതൃത്വം കൊടുക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്ന റോഡിലെ കൈയേറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകും. അതിനാൽ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. പി. ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, പി.എം. ഷിഹാബുദ്ദീൻ പോളക്കുളം, സമീർ പാലമൂട്, മധു.ടി, എസ്.ഗോപൻ,ഗീതാ മോഹൻദാസ്, ശ്രീജാ സന്തോഷ്, കണ്ണൻ ചേക്കാത്ര, എം.സനൽകുമാർ എന്നിവർ സംസാരിച്ചു.