
അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും, അംഗീകാരങ്ങൾ നേടിയവരെയും ആദരിച്ചു. അക്ഷരാദരവ് സമ്മേളനം മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിചെയർപേഴ്സൺ എം.വി. പ്രിയ, ലൈബ്രറി വൈസ് പ്രസിഡന്റ് പി.സി.സുമേഷ്, ഭരണസമിതി അംഗം എം. മധു, ജോയിന്റ് സെക്രട്ടറി കെ.സി.അജിത്, മുൻ സെക്രട്ടറി ഒ.ഷാജഹാൻ എന്നിവർ സംസാരിച്ചു.