
മുഹമ്മ: എസ്.എൻ.ഡി.പിയോഗം കണിച്ചുകുളങ്ങര യൂണിയനിലെ പള്ളിക്കുന്ന് 543 -ാം നമ്പർ കൃഷ്ണ വിലാസം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാവാർഷികം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. അഷ്ടദ്രവ്യമഹാഗണപതിഹോമം, കലശം, മഹാ ഗുരുപൂജ, ജ്ഞാന വിജ്ഞാന സദസ് തുടങ്ങിയവ നടന്നു. തുടർന്ന് മഹാപ്രസാദ വിതരണവും നടന്നു.
പള്ളിക്കുന്ന് ക്ഷേത്രം മേൽ ശാന്തി രജീഷും കുഞ്ഞുമോൻ ശാന്തിയും പൂജകൾക്ക് നേതൃത്വം നൽകി. പ്രതിഷ്ഠാവാർഷിക സമ്മേളനം ചേർത്തല യൂണിയൻ സെക്രട്ടറി പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. പി.മോഹനദാസ് അദ്ധ്യക്ഷനായി.സ്രാമ്പിയ്ക്കൽ ക്ഷേത്രം മാനേജർ സതീശൻ ജാനകി ഭവൻ, പ്രമീള പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.സി.വിശ്വമോഹൻ സ്വാഗതവും കുഞ്ഞുമോൻ ശാന്തി നന്ദിയും പറഞ്ഞു.