ambala

അമ്പലപ്പുഴ: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പുന്നപ്ര വല്യാറ കിഴക്ക് വെട്ടിക്കരി ചിറയിൽ പി.ജെ.എം ഹൗസിൽ ജോൺസൺ (62) ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച കുട്ടിയോട് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മൂന്നു വർഷമായി കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിവന്നിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.