അമ്പലപ്പുഴ: ദേശീയപാതയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിനകത്തേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് ജനകീയ ജാഗ്രത സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. കെ .ആർ.തങ്കജി റിപ്പോർട്ട് അവതരിപ്പിച്ചു. ഹംസ കുഴിവേലി, അനിൽ വെള്ളൂർ, യു. എം.കബീർ, അഡ്വ. അൽത്താഫ്, ജബ്ബാർ പനച്ചുവട്, എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ഹബീബ് തയ്യിൽ, സാദിക് മാക്കിയിൽ, അഡ്വ. പ്രദീപ് കൂട്ടാല, (രക്ഷധികാരികൾ),പി.ജി. സജിമോൻ (പ്രസിഡന്റ്), കെ.ആർ.തങ്കജി, ശ്രീകലാ ഗോപി, മുനീർ മുസ്ലിയാർ (വൈസ് പ്രസിഡന്റുമാർ) ,ഡി.എസ്.സദറുദീൻ (സെക്രട്ടറി ) അനിൽ വെള്ളൂർ,ഷൈജു ദിവാകരൻ, ജബ്ബാർ പനച്ചുവട്, (ജോ.സെക്രട്ടറിമാർ ) ഹംസ കുഴിവേലി (ട്രഷറർ) പറഞ്ഞു.