മുഹമ്മ: റവന്യു ജില്ലാ കായികമേളയിൽ 51 ഇനങ്ങൾ പൂർത്തിയായപ്പോൾ 201പോയിന്റുമായി നിലവിലെ ചാമ്പ്യൻന്മാരായ ആലപ്പുഴ ഉപജില്ല മുന്നേറുന്നു. 171 പോയിന്റോടെ ആഥിധേയരായ ചേർത്തല ഉപജില്ലയാണ് തൊട്ടുപിന്നിൽ. 40പോയിന്റുമായി മാവേലിക്കര ഉപജില്ല മൂന്നാമതുണ്ട്. 23 സ്വർണവും 17വെള്ളിയും 12വെങ്കലത്തിന്റെയും തിളക്കത്തിലാണ് ആലപ്പുഴയുടെ മുന്നേറ്റം. 19സ്വർണ്ണവും 17വെള്ളിയും 14വെങ്കലവും ചേർത്തല ഉപജില്ല നേടിയപ്പോൾ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും മാവേലിക്കരയും നേടി.

62പോയിന്റുമായി ആലപ്പുഴ ഉപജില്ലയിലെ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസാണ് മുന്നിൽ. കഴിഞ്ഞ തവണത്തെ സ്‌കൂൾ ചാമ്പ്യൻമാരാണ് ലോയോ തേർട്ടീന്ത് . 56പോയിന്റോടെ കലവൂർ ഗവ.ജി എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. 39പോയിന്റ് നേടിയ ആലപ്പുഴസെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസാണ് മൂന്നാമത്. 9 സ്വർണവും 4വെള്ളിയും 5വെങ്കലത്തിന്റെ തിളക്കത്തിലാണ് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്. 9 സ്വർണ്ണവും 3വെള്ളിയും 2വെങ്കലവും കലവൂർ ഗവ.ജി എച്ച്.എസ്.എസും 6 സ്വർണ്ണവും 2വെള്ളിയും 3വെങ്കലവും ആലപ്പുഴസെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസും നേടി മുന്നേറുകയാണ്. 11 ഉപജില്ലകളിൽ നിന്നുള്ള മൂവായിരത്തിലധികം കായിക പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.

രാവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവകുമാർ മേള ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വ‌പ്ന ഷാബു അദ്ധ്യക്ഷത വഹിച്ചു. നസീമ ,എ.കെ.പ്രതീഷ്, എം,വി.സാബുമോൻ, ഉണ്ണി ശിവരാജ് എന്നിവർ സംസാരിച്ചു. ആലപ്പുഴ ഡി.ഡി.ഇ ഇ.എസ്.ശ്രീലത സ്വാഗതവും എൻ.എസ്.ശ്രീകുമാർ നന്ദിയും പറഞ്ഞു.

ഇന്ന് കൊടിയിറക്കം

മുഹമ്മ മദർതെരേസ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി.റെജി അദ്ധ്യക്ഷത വഹിക്കും. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എന്‍.പ്രദീപ്കുമാർ മുഖ്യതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.ഉത്തമൻ മുഖ്യപ്രഭാഷണവും നടത്തും.

പോയിന്റ് നില
(ഉപജില്ല, സർണം, വെള്ളി, വെങ്കലം, പോയന്റ്)

1. ആലപ്പുഴ..................23..........17............12..........201

2. ചേർത്തല................19..........17...........14..........171

3. മാവേലിക്കര..............3............5.............9...........40

4. ഹരിപ്പാട്...................3..............4............2.............32

5. തുറവൂർ...................1............3............8...........26

6. ചെങ്ങന്നൂർ.............0..............3............3.............14

7. അമ്പലപ്പുഴ..............0..............2............1...............7

8. കായംകുളം.................1.............0...........1.............6

9. വെളിയനാട്.................1..............0............0............5

10.തലവടി.....................0..............0............1..............2