
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു) ആണ് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 2018ലാണ് തട്ടിപ്പ് നടന്നത്. പാലക്കാട്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ പ്രതി ഒളിവിലായിരുന്നു. എസ്.ഐ അബ്ദുൽ ഖാദർ, എ.എസ്.ഐ ജയസുധ, സി.പി.ഒമാരായ വിനു കൃഷ്ണൻ, സുഭാഷ് സുജിത്ത്, ലവൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.