1

കുട്ടനാട്: കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി കുട്ടനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വയലാർ രാമവർമ്മ അനുസ്മരണം.ആചരണസമിതി സംസ്ഥാന സമിതി അംഗം പ്രവീൺ മാവേലിക്കര ഉദ്ഘാടനം ചെയ്തു. രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് , എൻ.ഐ.തോമസ് ലിജുവിദ്യാധരൻ, സി.കെ.കൃഷ്ണകുമാർ, പി. ആർ.സതീശൻ, വി.ആർ.അനിൽ തുടങ്ങിയവർ സംസാരിച്ചു. നവംബർ 9ന് എസ്.എൻ.ഡി.പി യോഗം രാമങ്കരി ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ആശാൻ ചരമശതാബ്ദി ആചരണ സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കുസുമം ജോസഫ് സംസാരിക്കും.